ചില ആനുകാലിക സംഭവങ്ങൾ ഒന്നു കണ്ണു തുറന്നു കാണൂ

 താഴെ കൊടുത്തിരിക്കുന്ന ഫോട്ടോ ഒന്ന് ശ്രദ്ധിക്കൂ .....




ഇത് എന്താണ് സംഭവം എന്ന് പറയാമോ ...?

സൂപ്പർ സ്റ്റാർ ലാലേട്ടൻറെ ഏറ്റവും പുതിയ പടത്തിന്റെ ടിക്കറ്റിനുള്ള ക്യൂ ആണോ ?
അതോ 
ബീവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റ് ....?

അതൊന്നും അല്ലാ ...

ഇത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന് മുന്നിലെ തിരക്കാണ് ...!!!

ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു വിഭാഗമാണ് ഹൃദയാരോഗ്യം ...

രാവിലെ കണ്ടു ചിരിച്ചു പോയ ആൾ, വൈകുന്നേരം കേൾക്കുന്നത് ...
"ഒരു നെഞ്ചു വേദന വന്നതാ....ഹോസ്പിറ്റലിൽ എത്തിയില്ല...അതിനുമുന്നെ കുഴഞ്ഞു വീണു മരിച്ചു ...."

ഒരു ഭ്രൂണം അമ്മയുടെ വയറ്റിൽ ഒരു 6  , 7  ആഴ്ച പ്രായമാവുമ്പോൾ  തന്നെ ഹൃദയരൂപീകരണം ആരംഭിക്കുന്നു ....ആ സമയത്തു പ്രവർത്തിക്കാൻ - മിടിക്കാൻ തുടങ്ങുന്ന ആ മാംസപേശികൾ പിന്നീട് എന്നാണോ ഭൂമിയിൽ വന്നു "തിരിച്ചു" പോവുന്നത് , അന്ന് വരെ നിർത്താതെ തൻ്റെ ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു ....


ഹൃദ്രോഗ വിദഗ്ദ്ധർ പറയുന്നു വർഷത്തോളമാണത്ര ഹൃദയത്തിൻറെ ശരാശരി ആയുസ്സ് .....



എന്ത് കൊണ്ട് 120  വര്ഷം പ്രവർത്തിക്കാൻ വേണ്ടി നിർമ്മിച്ചത് 20 വര്ഷം പോലും നിലനിൽക്കുന്നില്ല ...???!!!

ഈ കുറച്ചു വാർത്തകളിലൂടെ ഒന്ന് കണ്ണോടിക്കൂ.....















പ്രശ്നത്തിന്റെ ആഴം മനസ്സിലായോ ....? ഒന്നും ഒരു കാര്യവുമില്ല  😓👇


ഇതിന്റെയെല്ലാം പല കാരണങ്ങളിൽ ചിലതാണ് 

മാറിയ ഭക്ഷണ രീതികൾ 
കായികാദ്ധ്വാനമില്ലായ്മ 
മാനസീക പിരിമുറുക്കങ്ങൾ 

Comments

Popular posts from this blog

വെൽഹാർട്ട്